Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alleged Terrorist

തീവ്രവാദ ബന്ധമെന്ന് ആരോപണം; അനധികൃത മദ്രസ പൊളിച്ചു

ല​​​ക്നോ: തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​ബ​​​​​ന്ധം ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന, ബ്രി​​​​​ട്ട​​​​​ൻ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യു​​​​​ള്ള ഇ​​​​​സ്‌ലാമി​​​​​ക പ്ര​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള അ​​​​​ന​​​​​ധി​​​​​കൃ​​​ത മ​​​​​ദ്ര​​​​​സ ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം പൊ​​​​​ളി​​​​​ച്ചു​​​​​നീ​​​​​ക്കി. സ​​​​​ന്ത് ക​​​​​ബീ​​​​​ർ ന​​​​​ഗ​​​​​റി​​​​​ലെ ഖ​​​​​ലീ​​​​​ലാ​​​​​ബാ​​​​​ദ് ടൗ​​​​​ണി​​​​​ൽ മീ​​​​​റ്റ് മ​​​​​ണ്ഡി മേ​​​ഖ​​​ല​​​യി​​​​​ലു​​​​​ള്ള മ​​​​​ദ്ര​​​​​സ​​​​​യാ​​​​​ണ് ഞാ​​​​​യ​​​​​റാ​​​​​ഴ്ച പൊ​​​​​ളി​​​​​ച്ച​​​​​ത്.

മ​​​​​ദ്ര​​​​​സ സ​​​​​മി​​​​​തി ന​​​​​ൽ​​​​​കി​​​​​യ അ​​​​​പ്പീ​​​​​ൽ കോ​​​​​ട​​​​​തി ത​​​​​ള്ളി​​​​​യ​​​​​തി​​​​​ന് തൊ​​​​​ട്ടു​​​​​പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തെ​​​​​ന്ന് സ​​​​​ബ് ഡി​​​​​വി​​​​​ഷ​​​​​ണ​​​​​ൽ മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​റ്റ് ഹൃ​​​​​ദ​​​​​യ് റാം ​​​​​തി​​​​​വാ​​​​​രി പ​​​​​റ​​​​​ഞ്ഞു. 2013-ൽ ​​​​​ബ്രി​​​​​ട്ടീ​​​​​ഷ് പൗ​​​​​ര​​​​​ത്വം നേ​​​​​ടി​​​​​യ മൗ​​​​​ലാ​​​​​ന ഷം​​​​​ഷു​​​​​ൽ ഹു​​​​​ദാ​​​​​ഖാ​​​​​നു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ് പൊ​​​​​ളി​​​​​ച്ച മ​​​​​ദ്ര​​​​​സ​​​​​യെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

അ​ന​ധി​കൃ​ത വി​ദേ​ശ ഫ​ണ്ടിം​ഗ്, തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ കു​റ്റ​ങ്ങ​ളി​ൽ മൗ​ലാ​ന ഷം​ഷു​ലി​നെ​തി​രേ ഭീ​ക​ര​വി​രു​ദ്ധ സ്‌​ക്വാ​ഡ്, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

ഖ​​​​​ലീ​​​​​ലാ​​​​​ബാ​​​​​ദ് പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ ഇ​​​​​യാ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ എ​​​​​ഫ്‌​​​​​ഐ​​​​​ആ​​​​​ർ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. മ​​​​​ദ്ര​​​​​സ നി​​​​​ർ​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന ഭൂ​​​​​മി സ​​​​​ർ​​​​​ക്കാ​​​​​ർ ഭൂ​​​​​മി​​​​​യാ​​​​​ണെ​​​​​ന്നും കെ​​​​​ട്ടി​​​​​ട നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ന് മു​​​​​ൻ​​​​​കൂ​​​​​ർ അ​​​​​നു​​​​​മ​​​​​തി വാ​​​​​ങ്ങി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും സ​​​​​ബ് ഡി​​​​​വി​​​​​ഷ​​​​​ണ​​​​​ൽ മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​റ്റ് അ​​​​​റി​​​​​യി​​​​​ച്ചു. അ​​​​​സം​​​​​ഗ​​​​​ഡ് സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ഷം​​​ഷു​​​​​ൽ ഹു​​​​​ദാ​​​​​ഖാ​​​​​ൻ, ത​​​​​ന്‍റെ രാ​​​​​ജ ഫൗ​​​​​ണ്ടേ​​​​​ൻ എ​​​​​ന്ന എ​​​​​ൻ​​​​​ജി​​​​​ഒ വ​​​​​ഴി​​​​​യും സ്വ​​​​​ന്തം അ​​​​​ക്കൗ​​​​​ണ്ട് വ​​​​​ഴി​​​​​യും വി​​​​​വി​​​​​ധ മ​​​​​ദ്ര​​​​​സ​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് പ​​​​​ണം എ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​യി ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ഇ​​​​​യാ​​​​​ൾ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും പാ​​​​​ക് കേ​​​​​ന്ദ്ര​​​​​മാ​​​​​യു​​​​​ള്ള ദ​​​​​അ്‌​​​​​വ​​​​​ത്തെ ഇ​​​​​സ്‌ലാമി എ​​​​​ന്ന് സം​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ൽ അം​​​​​ഗ​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ൾ ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്നു. ത​​​​​ട്ടി​​​​​പ്പ്, ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന തു​​​​​ട​​​​​ങ്ങി വി​​​​​വി​​​​​ധ കു​​​​​റ്റ​​​​​ങ്ങ​​​​​ൾ ചു​​​​​മ​​​​​ത്തി മൂ​​​​​ന്നു എ​​​​​ഫ്‌​​​​​ഐ​​​​​ആ​​​​​റു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് പോ​​​​​ലീ​​​​​സ് ഇ​​​​​യാ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ സമർപ്പി ച്ചിട്ടുള്ളത്.

Latest News

Corehub Up